എംപിമാരുടെ ഐതിഹാസിക പ്രതിഷേധത്തെ ‘ചരിത്ര’മെന്ന് വിശേഷിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

എംപിമാരുടെ ഐതിഹാസിക പ്രതിഷേധത്തെ ചരിത്രമെന്ന് വിശേഷിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി
ബിഹാര്‍ വോട്ടര്‍ പട്ടികയും വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടും ഉയര്‍ത്തി ഇന്ന് ഇന്ത്യാ സഖ്യ എംപിമാരുടെ ഐതിഹാസിക പ്രതിഷേധത്തെ ചരിത്രമെന്ന് വിശേഷിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിനും എസ്‌ഐആർ ക്രമക്കേടുകൾക്കുമെതിരെ പ്രതിഷേധിക്കാൻ പ്രതിപക്ഷ എംപിമാർ ഒത്തുചേർന്ന ചരിത്രദിനമാണ് ഇന്നെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം എഴുതി. സമരത്തിനിടെ കുഴഞ്ഞു വീണ മിഥാലി ബാഘിനെ രാഹുൽ ഗാന്ധിക്കും സയാനി ഘോഷിനുമൊപ്പം താങ്ങി പിടിച്ചിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു.
300ലധികം പ്രതിപക്ഷ എംപിമാരാണ് മാർച്ചിൽ അണിനിരന്നത്. ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ പൊലീസും കേന്ദ്രസേനയും മാര്‍ച്ച് തടഞ്ഞതോടെ എംപിമാര്‍ കുത്തിയിരുന്ന് സമരം ചെയ്തു. ഒരു മണിക്കൂറോളം പ്രതിഷേധിച്ച എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
വോട്ടവകാശം നിഷേധിക്കുന്ന തെരഞ്ഞെടുപ്പ് ക മ്മീഷനും, കേന്ദ്രസര്‍ക്കാരിനും എതിരായ ശക്തമായ താക്കീതായി പ്രതിപക്ഷ എംപിമാരുടെ സമരം മാറി. തെരഞ്ഞെടുപ്പ് കമ്മീഷനും നരേന്ദ്രമോദി സര്‍ക്കാരിനും എതിരെ പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചായിരുന്നു ഐതിഹാസികമായ പ്രതിഷേധ മാര്‍ച്ച്. ചുവന്ന ഷാളുകളണിഞ്ഞായിരുന്നു ഇടത് എംപിമാര്‍ മാര്‍ച്ചിന്‍റെ ഭാഗമായത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്നും ഇങ്ങനെയാണെങ്കിൽ ബിജെപിയിലേക്ക് ഇലക്ഷൻ കമ്മീഷനെ ലയിപ്പിക്കുന്നതാണ് നല്ലതെന്നും ക്രമക്കേടുകൾക്കെതിരെ പ്രതിപക്ഷം ശക്തമായി നിലകൊള്ളുമെന്നും രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ നിലനിർത്താൻ ഇനിയും സമരങ്ങളുമായി മുന്നോട്ട് വരുമെന്നും ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.