വിദ്യാർത്ഥികളുടെ ബസ് കണ്‍സഷൻ സ്വകാര്യ ബസ്സുകളുടെ ഔദാര്യമല്ല’; മന്ത്രി വി. ശിവൻകുട്ടി

V-Shivankutty

സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളോട്മോശമായി പെരുമാറിയാല്‍ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മന്ത്രിമുന്നറിയിപ്പ് നല്‍കി. സ്കൂള്‍കുട്ടികളെ രണ്ടാം തരം പൗരൻമാരായി ബസ് ജീവനക്കാർ കാണരുത്. ബസ് കണ്‍സഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കുട്ടികള്‍ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തണമെന്നും കുട്ടികളെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു. കുട്ടികള്‍ക്കുള്ള കണ്‍സഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അനുകമ്പയുടെ പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് ബസ് ജീവനക്കാർ എടുക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!