ലേലം

തൃശ്ശൂർ ജില്ലാകളക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ജില്ലാ കളക്ടറേറ്റിലേയും താലൂക്ക് ഓഫീസുകളിലേയും ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നതുമായ നാല് വാഹനങ്ങൾ ഇ-ഓക്ഷൻ പ്ലാറ്റ്ഫോമായ എം എസ് ടി എസ് വഴി വിൽപ്പന നടത്തുന്നു. ജി എസ് ടി നമ്പറുള്ള ആർക്കും (റവന്യൂ വകുപ്പ് ജീവനക്കാരോ അവരുടെ കുടുംബാംഗങ്ങളോ ഒഴികെ) ആയ എം എസ് ടി സി വഴി ആഗസ്റ്റ് 21 ന് നടക്കുന്ന ലേലത്തിൽ www.mstcecommerce.com എന്ന വെബ് സൈറ്റ് വഴി സെല്ലർ ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. സെല്ലർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വാഹനം ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 20 ന് 10 മണി മുതൽ 5 മണി വരെ പരിശോധിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ : 0487 2239530