കണിമംഗലത്ത് കനാലിൽ പുതിയ തടയണ നിർമ്മിക്കുമെന്ന് മന്ത്രി കെ രാജൻ

krajannew

തൃശൂർ: കണിമംഗലത്ത് കോൾ പ്രദേശത്ത് വെള്ളം കയറുന്നത് ഒഴിവാക്കാനും, ജലം സംഭരിച്ച് കൃഷി സുഗമമായി നടത്തുന്നതിനും കെഎൽഡിസി കനാലിൽ ഷട്ടറുകളോട് കൂടിയ പുതിയ തടയണ നിർമ്മിക്കുമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കണിമംഗലം കോൾ കർഷക സംഘത്തിൻ്റ സർക്കാരിൽ നിന്നും ലഭിച്ച പമ്പ് സെറ്റുകളുടെയും മോട്ടർ ഷെഡ്ഡുകളുടെയും പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകർക്കായി വിവിധ തരത്തിലുള്ള സഹായ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്നും പാടശേഖരത്തിൽ നിന്നും കനാലിലേക്ക് സ്ളൂയിസ് ഷട്ടറിനോട് കൂടിയ തടയണയും നിർമ്മിച്ച് നൽകുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

2024- 25 വർഷത്തെ റീബിൽഡ് കേരള ഇനിഷിയേറ്റീവ് പദ്ധതി പ്രകാരം നിർമ്മിച്ച മോട്ടോർ ഷെഡ്ഡുകളുടേയും, അഞ്ച് സബ്മേഴ്‌സറുകളുമാണ് കണിമംഗലം കോൾ കർഷക സംഘത്തിന് വേണ്ടി നൽകിയത്. 50 എച്ച്പി, 30 എച്ച് പികുതിര ശക്തിയുള്ള സബ്മേഴ്‌സറുകളാണ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. 585 ഏക്കറോളം വരുന്ന പാടത്ത് കൃഷി ചെയ്യുന്ന 520 ഓളം കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

കോൾ കർഷക സംഘം പ്രസിഡൻ്റ് കെ എ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ മാലിനി, പുഞ്ച സ്പെഷ്യൽ ഓഫീസർ കെ ജി പ്രാൺസിങ്, കോർപ്പറേഷൻ കൗൺസിലർ എബി വർഗീസ്, കോൾ വികസന അതോറിറ്റി അംഗം രവീന്ദ്രൻ, കൃഷി ഓഫീസർ ബൈജു ബേബി, കോൾ കർഷക സംഘം സെക്രട്ടറി കെ സുരേഷ്, ട്രഷറർ ഒ റ്റീ റോയ് എന്നിവർ പങ്കെടുത്തു.

error: Content is protected !!