ആംബുലൻസ് ഡ്രൈവർ നിയമനം

പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 50 വയസ്സിൽ താഴെയുള്ള എസ് എസ് എൽ സി പാസായവരും ബാഡ്ജ്, ഹെവി ലൈസൻസ് എടുത്ത് മൂന്ന് വർഷം തികഞ്ഞവരും ആയിരിക്കണം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം സൂപ്രണ്ട്, താലൂക്ക് ആശുപത്രി പുതുക്കാട്, റെയിൽവേ സ്റ്റേഷൻ റോഡ്, പുതുക്കാട് എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.