ഹാന്‍വീവ് ഓണം റിബേറ്റ്

തൃശൂര്‍ പഴയ നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍വീവ് ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ നാല് വരെ 22 ദിവസത്തേക്ക് എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും 20 ശതമാനം ഗവ. റിബേറ്റ് നല്‍കുന്നു. കൂടാതെ കാര്‍ഡ് പേയ്‌മെന്റ്, യു.പി.ഐ ഓണ്‍ലൈന്‍ പേയ്‌മെന്റ് എന്നിവയ്ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് 20,000 രൂപ വരെ ക്രെഡിറ്റ് സൗകര്യത്തില്‍ തുണിത്തരങ്ങള്‍ വാങ്ങാം. അതിനായുള്ള ക്രെഡിറ്റ് ഫോം ഷോറൂമില്‍ ലഭ്യമാണ്. ബാലരാമപുരം ഡബിള്‍ മുണ്ടുകള്‍, പുതിയ തരം സാരികള്‍, കണ്ണൂര്‍ കൈലി, സാറ്റിന്‍ ഷീറ്റുകള്‍ എന്നിവ ഹാന്‍വീവ് ഷോറൂമില്‍ ലഭിക്കും. ഫോണ്‍: 9446266614.