താത്ക്കാലിക ഒഴിവ്

കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിലെ കൗണ്‍സിലറുടെ താത്ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 വയസ് കവിയാത്ത സൈക്കോളജി/ എം.എസ്.ഡബ്ല്യു/ കൗണ്‍സിലിംഗ് ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍, മികച്ച സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ കൗണ്‍സിലറായുള്ള രണ്ട് വര്‍ഷത്തെ പരിചയം വേണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം. ആഗസ്റ്റ് 23 ന് രാവിലെ പത്ത് മുതല്‍ അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. ഫോണ്‍: 0487 2362517, 0487 2382573.