ഡോക്യുമെന്ററി സിനിമാട്ടോഗ്രാഫർ ഒഴിവ്

തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ഗവേഷണ പദ്ധതിയിലേക്ക് ഒരു ഡോക്യുമെന്ററി സിനിമാട്ടോഗ്രാഫറുടെ താത്കാലിക ഒഴിവുണ്ട്. 2025 ഡിസംബർ രണ്ട് വരെയാണ് കാലാവധി. മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിലോ, മാസ്റ്റർ ഓഫ് സോഷ്യൽ വർക്കിലോ, ബയോളജിക്കൽ സയൻസിന്റെ മേഖലകളിലോ ഒന്നാം ക്ലാസോട് കൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വീഡിയോ ഡോക്യുമെന്റേഷൻ, പ്രൊഫഷണൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വനപ്രദേശത്തെ കമ്മ്യൂണിറ്റികൾക്കിടയിൽ പ്രവർത്തിച്ച പരിചയം, ഫീൽഡ് പഠനങ്ങൾ എന്നിവയിൽ തെളിയിക്കപ്പെട്ട മുൻപരിചയം അഭികാമ്യ യോഗ്യത. ഫെല്ലോഷിപ്പ് പ്രതിമാസം 25,000 രൂപ. അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.
അപേക്ഷകർ ആഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് www.kfri.res.in വെബ് സൈറ്റ് സന്ദർശിക്കുക.