ഓണത്തിന് ഗിഫ്റ്റ് ഹാമ്പർ ഒരുക്കി കുടുംബശ്രീ

ഓണത്തിന് ഗുണമേന്മയും രുചിയിലും മാറ്റുകൂട്ടാൻ ഗിഫ്റ്റ് ഹാമ്പർ ഒരുക്കി കുടുംബശ്രീ. കുടുംബശ്രീയുടെ സ്വന്തം ഓൺലൈൻ പ്ലാറ്റ്ഫോമായ ‘പോക്കറ്റ്മാർട്ടിലൂടെ’ വിൽപന ആരംഭിച്ചിരിക്കുന്നു. ‘ഓണം കുടുംബശ്രീക്ക് ഒപ്പം’ എന്ന ടാഗ് ലൈനിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എല്ലാർക്കും ഓർഡർ ചെയ്യാവുന്ന രീതിയിലാണ് ഗിഫ്റ്റ് ഹാമ്പർ വിൽപ്പന ക്രമീകരിച്ചിട്ടുള്ളത്.
കുടുംബശ്രീയുടെ ബനാന ചിപ്സ്, ശർക്കര വരട്ടി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, സാമ്പാർ പൊടി, വെജ് മസാല, സേമിയ – പാലട പായസം മിക്സ് തുടങ്ങി 9-ഓളം ബ്രാൻഡഡ് ഉത്പന്നങ്ങളാണ് ഗിഫ്റ്റ് ഹാമ്പറിൽ ഒരുക്കിയിട്ടുള്ളത്. 799/- രൂപയാണ് ഒരു ഹാമ്പറിന് നിലവിലെ വില. കൂടാതെ ഡെലിവറി ചാർജ്ജും ഉണ്ടാകും. നിലവിൽ ഷിപ്പറോക്കറ്റിനെയാണ് ഡെലിവറി പാർടനറായി തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ആകെ ആദ്യ ഘട്ടത്തിൽ 5000 ഗിഫ്റ്റ് ഹാമ്പറുകളാണ് ഓൺലൈൻ ആയി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിലെ കുടുംബശ്രീ ബസാർ, കണ്ണൂർ കറി പൗഡർ കൺസോർഷ്യം എന്നിവർക്കാണ് 2500 വീതം യഥാക്രമം വിതരണ ചുമതല. ജില്ലയിൽ നിലവിൽ 2000-ൽ അധികം ഓർഡറുകൾ ലഭിച്ചു കഴിഞ്ഞു. ഓർഡർ അനുസരിച്ചുള്ള പാക്കിങ് പ്രവർത്തനങ്ങൾ കുടുംബശ്രീ ബസാറിൽ പുരോഗമിക്കുകയാണ്. ഗിഫ്റ്റ് ഹാംപറിന്റെ വിതരണം ഓഗസ്റ്റ് മാസം തന്നെ പൂർത്തീകരിക്കും.