മെഡിസെപ്പ് പ്രീമിയം വർധിപ്പിക്കുമ്പോൾ മെഡിക്കൽ അലവൻസ്സിനെക്കാൾ കൂടിയ തുക സംസ്ഥാന സർക്കാർ വഹിക്കണം – കെഎസ്എസ്പിഎ

സംസ്ഥാന പെൻഷൻകാരിൽ നിന്നും മെഡിസെപ് പ്രീമിയം ആയി ഈടാക്കുന്നത് മെഡിക്കൽ അലവൻസായി ലഭിക്കുന്ന 500 രൂപയാണ് . മെഡിസെപ് പുതുക്കിയ ഘട്ടം ആരംഭിക്കുമ്പോൾ , സീനിയർ സിറ്റിസൺസും മുതിർന്ന സീനിയർ സിറ്റിസൺസും ഉൾപ്പെടുന്ന പെൻഷൻകാരിൽ നിന്നും അവർക്ക് ലഭിക്കുന്ന മെഡിക്കൽ അലവൻസിനേക്കാൾ കൂടുതലുള്ള തുക മെഡിസെപ് പ്രീമിയം ആയി ഈടാക്കുവാൻ പാടില്ല. കൂടുതൽ വരുന്ന തുക സർക്കാർ അടക്കുകയോ അല്ലെങ്കിൽ മെഡിക്കൽ അലവൻസ് ഉയർത്തുകയോ ചെയ്യണം എന്ന് കെ. എസ്. എസ്.പി. എ. മണലൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ടി. എൽ മത്തായി മാസ്റ്ററുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫസർ എൻ. ഡി. ഈനാശു , സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ. ടി. ആന്റോ മാസ്റ്റർ ജില്ലാ ജോയിൻ്റ് സെക്രട്ടറി പ്രൊഫസർ പി. എം. വിജയകുമാരി, ദിലീഷ് കൊട്ടിലിക്കൽ, എൻ. ആർ. അജിത് പ്രസാദ് , തോമസ് അരിമ്പൂർ, പി. പി. സ്റ്റീഫൻ, ടി. കെ.അനഘദാസ്, ഹർഷൻ തൈക്കാട്, സുധാകരൻ മണലൂർ എന്നിവർ സംസാരിച്ചു.

error: Content is protected !!