മൃഗസംരക്ഷണ അവാര്‍ഡ് 2025; അപേക്ഷ ക്ഷണിച്ചു

download (3)

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കര്‍ഷക മേഖലയിലെ മികച്ച കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ അവാര്‍ഡ് നല്‍കുന്നു. സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച ക്ഷീര കര്‍ഷകന്‍, വാണിജ്യ അടിസ്ഥാനത്തില്‍ മികച്ച ഡയറി ഫാം നടത്തുന്ന കര്‍ഷകന്‍, കോഴി വളര്‍ത്തല്‍ കര്‍ഷകന്‍, സമ്മിശ്ര മൃഗപരിപാലകന്‍, യുവ കര്‍ഷകന്‍, വനിതാ സംരംഭക എന്നിവര്‍ക്കും ജില്ലാതലത്തില്‍ മികച്ച ക്ഷീര കര്‍ഷകനും മികച്ച സമ്മിശ്ര മൃഗപരിപാലകനുമാണ് അവാര്‍ഡ് നല്‍കുന്നത്.

ജില്ലാതലത്തില്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നും ഏറ്റവും മികച്ച ക്ഷീര കര്‍ഷകനും, മികച്ച സമ്മിശ്ര കര്‍ഷകനും സംസ്ഥാന അവാര്‍ഡുകള്‍ നല്‍കും. സംസ്ഥാന ജേതാവിന്റെ ജില്ലയിലെ രണ്ടാം സ്ഥാനക്കാരന് ജില്ലാ വിജയി പട്ടം നല്‍കുന്നതാണ്. വാണിജ്യ അടിസ്ഥാനത്തില്‍ മികച്ച ഡയറി ഫാം നടത്തുന്ന കര്‍ഷകര്‍, മികച്ച യുവ കര്‍ഷകനും മികച്ച പൗള്‍ട്രി കര്‍ഷകനും, മികച്ച വനിതാ സംരംഭകയ്ക്കും സംസ്ഥാനതലത്തില്‍ മാത്രമേ അവാര്‍ഡ് നല്‍കുന്നുള്ളൂ. മുന്‍ വര്‍ഷങ്ങളിലെ സംസ്ഥാനതല അവാര്‍ഡ് ജേതാക്കള്‍ക്ക് അപേക്ഷിക്കാവുന്നതല്ല. ജില്ലാതല അവാര്‍ഡ് ജേതാക്കള്‍ക്ക് സംസ്ഥാന അവാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗസ്ഥതലത്തിലും അവാര്‍ഡ് നല്‍കും.

അപേക്ഷാ ഫോറവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മൃഗാശുപത്രികളിലും മൃഗസംരക്ഷണ വകുപ്പിന്റെ www.ahd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. സെപ്തംബര്‍ 15 നകം അടുത്തുള്ള മൃഗാശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361216.

error: Content is protected !!