പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിയമനം

download (1)

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കരാർ അടിസ്ഥാനത്തിൽ സൂ സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിൽ നിയമനം നടത്തുന്നു. സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ആറും സൂപ്പർവൈസർ തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്. സൂ സൂപ്പർവൈസർ തസ്തികയിലേക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസവും കേരളത്തിലെ ഏതെങ്കിലും മൃഗശാലയിൽ മൃഗപരിപാലനവുമായി ബന്ധപ്പെട്ട് 25 വർഷം സേവന പരിചയവുമാണ് യോഗ്യതയായി പരിഗണിക്കുക. കുറഞ്ഞത് അഞ്ച് വർഷം സൂ സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചിരിക്കണം. കരാർ അടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് നിയമനം.

സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് എസ്.എസ്.എൽസിയും വിവിധ സേനാ വിഭാഗങ്ങളിലോ വനംവകുപ്പിൽ ബി.എഫ്.ഒ അല്ലെങ്കിൽ എസ്.എഫ്.ഒ തസ്തികകളിൽ ഏതെങ്കിലുമോ രണ്ടിലും കൂടിയോ പത്തു വർഷത്തെ സേവനവുമാണ് യോഗ്യതയായി പരിഗണിക്കുക. വനം വകുപ്പിൽ പ്രവൃത്തിപരിചയത്തോടെ അപേക്ഷിക്കുന്നവർക്ക് 60 വയസും സൈനിക സേവനം ഉള്ളവർക്ക് 55 വയസും കവിയരുത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ 24 ന് രാവിലെ പത്തിന് പുത്തൂർ സുവോളജിക്കൽ പാർക്ക് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, സ്ഥാപനാധികാരിയിൽ നിന്നുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി 04872353455 എന്ന നമ്പറിൽ ബന്ധപ്പെടുക.

error: Content is protected !!