അധ്യാപക നിയമനം: പി.എസ്.സി അഭിമുഖം 17-ന്

തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികയിലേക്ക് (കാറ്റഗറി നമ്പർ- 140/2024- ബൈ ട്രാൻസഫർ) പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം സെപ്തംബർ 17-ന് തൃശ്ശൂർ ജില്ലാ പി.എസ്.സി. ഓഫീസിൽ നടത്തും.
അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്., പ്രൊഫൈൽ മെസേജ് എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.