കുസാറ്റിൽ വിദ്യാർത്ഥിയെ കാണാതായയെന്ന് പരാതി

കൊച്ചി: കുസാറ്റിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ പരിസരത്തുനിന്നും കാണാതായതായി പരാതി. മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥി സായന്ത് (20) നെയാണ് കാണാതായത്. ഈ മാസം പതിനഞ്ചിന് വിദ്യാനഗർ റോഡിലെ ആഷിയാന ഹോസ്റ്റൽ പരിസരത്ത് നിന്നും 4.20 ഓടെയാണ് കാണാതായതെന്ന് കളമശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വിദ്യാർത്ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 0484 2532050 എന്ന നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്.