ഇവിഎം ൽ സ്ഥാനാർത്ഥികൾ ഇനി കളറിൽ തിളങ്ങും

download (5)

ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിന് മാറ്റം വരുത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്ഥാനാർത്ഥികളുടെ ചിത്രവും ചിഹ്നവും പേരും കളറിൽ അച്ചടിച്ച് ബാലറ്റ് പേപ്പറുകളെ കൂടുതൽ വായനായോഗ്യമാക്കാനാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ ഈ പരിഷ്‌കരണം നടപ്പാക്കും. 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളിലെ 49 ബി പ്രകാരമാണ് നിലവിലെ മാർഗനിർദേശങ്ങൾ പരിഷ്‌കരിക്കുന്നത്.

എല്ലാ സ്ഥാനാർത്ഥികളുടേയും നോട്ടയുടേയും പേരുകൾ ഒരേ ഫോണ്ടിൽ വായനാസുഖം നൽകുന്നത്ര വലുപ്പത്തിൽ അച്ചടിക്കും. സീരിയൽ നമ്പറിന്റെ വലിപ്പം കൂട്ടും. ഇത് 30 എന്ന ഫോണ്ട് വലിപ്പത്തിൽ ബോൾഡിലായിരിക്കും അച്ചടിക്കുക. അതേസമയം ഇവിഎം ബാലറ്റ് പേപ്പർ ഏറ്റവും മികച്ച ഗുണമേന്മയുള്ള പേപ്പറുപയോഗിച്ച് അച്ചടിക്കാനും നിർദേശമുണ്ട്. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ പിങ്ക് നിറത്തിലുള്ള പേപ്പറിലായിരിക്കും അച്ചടിക്കുക.

error: Content is protected !!