ചാവക്കാട് നഗരസഭയിൽ സ്ത്രീ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

WhatsApp Image 2025-09-18 at 5.05.07 PM (1)

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ച സ്ത്രീ ക്യാമ്പയിനിന്റെ നഗരസഭാതല ഉദ്ഘാടനം പാലയൂർ അർബൻ ഹെൽത്ത് സെന്ററിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ‘ആരോഗ്യമുള്ള സ്ത്രീകൾ ശക്തമായ സമൂഹം’ എന്ന ആശയത്തിലൂടെയാണ് സംസ്ഥാനത്ത് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ ചൊവ്വാഴ്ചകളിലും നഗരസഭയിലെ ജനകീയാരോഗ്യ കേന്ദ്രങ്ങളിലും നഗര ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക സ്ത്രീ ക്ലിനിക്കുകൾ പ്രവർത്തിക്കും. ഈ ക്ലിനിക്കുകളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട ചികിത്സയും സേവനങ്ങളും ലഭിക്കും. 2025 സെപ്റ്റംബർ 16 മുതൽ 2026 മാർച്ച് 8 വരെയാണ് സ്ത്രീ ക്യാമ്പയിൻ നടക്കുന്നത്.

ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹിന സലീം, അഡ്വ. എ.വി. മുഹമ്മദ് അൻവർ, പാലയൂർ അർബൻ ഹെൽത്ത് സെന്റർ ഡോക്ടർ സുമയ്യ മുഹമ്മദ് എന്നിവർ സംസാരിച്ചു.

error: Content is protected !!