അക്കാദമിക് കൗൺസിലർ: അപേക്ഷ തീയതി നീട്ടി

New-Project-8-6

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ അക്കാദമിക് കൗൺസിലർമാരുടെ പാനലിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി. 2025 ഒക്ടോബർ 4 വരെയാണ് നീട്ടിയത്. അക്കാദമിക് പാനൽ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ (അക്കാദമിക് കൗൺസിലർമാരെ) ആവശ്യമുണ്ട്. പുതിയ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2025 ഒക്ടോബർ 04 വരെ നീട്ടിയിട്ടുണ്ട്.

ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്സ്, അഫ്സൽ ഉൽ ഉലമ, കൊമേഴ്സ്, മാനേജ്മെൻ്റ്, കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍,സൈക്കോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എണ്‍വയണ്‍മെൻ്റല്‍ സയന്‍സ്, ജേര്‍ണലിസം, ലൈബ്രറി സയൻസ്, എം എസ് ഡബ്ല്യൂ, മൾട്ടി മീഡിയ, ഡേറ്റ സയൻസ് & അനലിറ്റിക്‌സ്, ബി സി എ, എം സി എ എല്ലാ ബിഎഡ് കോഴ്സുകൾ, തുടങ്ങി വിവിധ വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോളേജ്/യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും വിരമിച്ചവർക്കും അധ്യാപകരാകാൻ യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

ബി എസ് സി ഡാറ്റാ സയൻസ്, ബി സി എ, എം സി എ പ്രോഗ്രാമുകൾക്ക് അക്കാദമിക് കൗൺസിലര്‍ക്ക് വേണ്ട യോഗ്യത

എംസിഎ/ എം എസ് സി കമ്പ്യൂട്ടർ സയൻസ് / അനുബന്ധ വിഷയങ്ങളിൽ നെറ്റ് യോഗ്യതയോ പി ച്ച് ഡിയോ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ വിഷയങ്ങളിലോ എം ടെക്ക് എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. (വിശദമായ നോട്ടിഫിക്കേഷൻ www.sgou.ac.in ൽ ലഭ്യമാണ്)

നിലവിൽ യൂണിവേഴ്സിറ്റി, ഗവൺമെൻ്റ് കോളേജുകൾ,എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും അപേക്ഷിക്കാം.
അവധി ദിവസങ്ങളിലാണ് പഠനകേന്ദ്രങ്ങളിൽ കൗൺസിലിംഗ് സെഷനുകൾ നടക്കുന്നത്. സർവ്വകലാശാല നിശ്ചയിച്ചിട്ടുള്ള നിരക്കിൽ മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം കണക്കാക്കുക. താല്‍പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമര്‍പ്പിക്കുന്നതിന് https://content.sgou.ac.in/rp/public/ എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ. 9497363445 – ഈ നമ്പരിലേക്ക് വിളിക്കുകയോ ചെയ്യുക.

error: Content is protected !!