പൊതു അവധി: 30 ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു
ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ എന്നീ തസ്തിക….

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചതായി പബ്ലിക് സർവീസ് കമീഷൻ അറിയിച്ചു. സംസ്ഥാനത്ത് സെപ്തംബർ 30 ന് പൊതു അവധി പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകൾ മാറ്റിവെച്ചത്. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന പരീക്ഷകൾ ഒക്ടോബർ 8ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. അതേസമയം പരീക്ഷാസമയത്തിൽ മാറ്റമില്ല എന്നും അറിയിച്ചു.
വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 277/2024) തസ്തികയിലേക്ക് നാളെ രാവിലെ 3.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും ഒക്ടോബർ 3 ലേക്ക് മാറ്റിയതായി പി എസ് സി അറിയിച്ചിട്ടുണ്ട്. സെപ്തംബർ 30 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന നിയമനപരിശോധനയും മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് 🌐ചാനൽ ഫോളോ ചെയ്യുക 👇🏼
https://whatsapp.com/channel/0029Vb6Utpo545unwwEaTg1i