ഓഫീസ് പ്രവർത്തനങ്ങൾക്ക് നവമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല: മുഖ്യമന്ത്രി.

ദൈനംദിന ഓഫീസ് കാര്യങ്ങള്‍ക്ക് വാട്‌സാപ് പോലെയുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി.സര്‍ക്കാര്‍ ഓഫീസുകളിലെ ഔദ്യോഗിക കത്തിടപാടുകള്‍ ഒഫീഷ്യല്‍ ഇമെയില്‍ വഴിയും ഇഓഫീസ് സംവിധാനം വഴിയും മാത്രമേ നടത്താവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
യു.എ. ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നവമാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.