തൃശൂർ നഗരത്തിൽ കെഎസ്ആർടിസി റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
തൃശൂർ: നഗരത്തിൽ കെ.എസ്.ആർ.ടി.സി റോഡ് ഇൻറർ ലോക്ക് ടൈൽ വിരിക്കുന്നതിൻ്റെ ഭാഗമായി വെളിയന്നൂർ ദിവാൻജിമൂല ഭാഗങ്ങളിൽ ഒക്ടോബർ 09 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
കൂർക്കഞ്ചേരി, ഒല്ലൂർ, മാതൃഭൂമി ജംഗ്ഷൻ വഴി ദിവാൻജി മൂല ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ കൊക്കാല ജംഗ്ഷൻ, എമറാൾഡ് ജംഗ്ഷൻ, ദിവാൻജി മൂല – ചെട്ടിയങ്ങാടി വഴി പോകേണ്ടതും, കെ.എസ്.ആർ.ടി.സി സ്റ്റാൻറിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ കെ.എസ്.ആർ.ടി.സി പടിഞ്ഞാറേ ഗേറ്റ് വഴി ഉള്ളിലേക്ക് പ്രവേശിക്കേണ്ടതും വടക്കേ ഗേറ്റ് വഴി പുറത്തേക്ക് പോകേണ്ടതുമാണെന്ന് തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സസ്മെൻറ് വിഭാഗം എസ് എച്ച് ഒ, കെ ആർ ശാന്താറാം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് 🌐ചാനൽ ഫോളോ ചെയ്യുക 👇🏼
https://whatsapp.com/channel/0029Vb6Utpo545unwwEaTg1i