ഓൺലൈൻ വ്യാപാരികൾ ചൂഷണം അവസാനിപ്പിക്കുക: കെഎച്ച്ആർഎ

ഹോട്ടൽ ഉടമകളെയും, ഉപഭോക്താക്കളെയും, ഡെലിവറി പാർട്ണർമാരെയും ഒരുപോലെ ചൂഷണം ചെയ്യുന്ന ഓൺലൈൻ ആപ്പുകളുടെ…

KHRA

തൃശൂർ: കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തൃശൂർ ടൌൺ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും അരണാട്ടുകര കെഎച്ച്ആർഎ ഓഫീസിൽ വച്ച് നടന്നു. പ്രസിഡന്റ് പി എസ് ബാബുരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു. തൃശൂർ കോർപറേഷൻ ക്ലീൻ സിറ്റി മാനേജർ അജിത് വി പി, തൃശൂർ ഫുഡ് സേഫ്റ്റി ഓഫീസർ സിക്തമോൾ എം എസ്, തൃശൂർ ഫുഡ് സേഫ്റ്റി ഓഫീസർ അഷ്റഫ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി ബിജുലാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജില്ലാ സെക്രട്ടറി വി ആർ സുകുമാർ, ജില്ലാ ട്രെഷറർ സുന്ദരൻ നായർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എൻ കെ അശോക് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഒകെആർ മണികണ്ഠൻ, ടൌൺ ട്രെഷറർ രാമചന്ദ്രൻ മന്നാഡിയാർ എന്നിവർ സംസാരിച്ചു.

ഹോട്ടൽ ഉടമകളെയും, ഉപഭോക്താക്കളെയും, ഡെലിവറി പാർട്ണർമാരെയും ഒരുപോലെ ചൂഷണം ചെയ്യുന്ന ഓൺലൈൻ ആപ്പുകളുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചു. 20 വർഷങ്ങളായി ഹോട്ടൽ നടത്തുന്ന ഹോട്ടൽ ഉടമകളെയും, ഉന്നത വിദ്യാഭ്യാസം നേടിയ ഹോട്ടൽ ഉടമകളുടെയും തൊഴിലാളികളുടെയും മക്കളെ ആദരിച്ചു.

ശേഷാദ്രി വി ജി പ്രസിഡന്റ്, പ്രമോദ് പി ബി സെക്രട്ടറി, ഷിഹാബുദ്ധിൻ ട്രെഷറർ എന്നീ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനക്ക് വേണ്ടി അശ്രാന്തം പ്രവർത്തിച്ച പി എസ് ബാബുരാജിന് “കെ സുധാകര മേനോൻ എക്സല്ലൻസ് അവാർഡ്” നൽകി ആദരിച്ചു.
കെഎച്ച്ആർഎതൃശൂർ ടൗൺ യൂണിറ്റ് വനിതാ വിങ് ഉത്ഘാടനം ബിജുലാൽ നിർവഹിച്ചു. ശരണ്യ വിനോജ് നന്ദി പറഞ്ഞു.

error: Content is protected !!