കേരളത്തിൽ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത…

Rain

കേരളത്തിൽ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. (Heavy rains are likely in isolated places in Kerala in the coming days.) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും, തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയും ശക്തമായി തുടരുന്ന പടിഞ്ഞാറന്‍ കാറ്റുമാണ് മഴക്ക് കാരണം. അതേസമയം, കാസറഗോഡ് ജില്ലയില്‍ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!