കേപ്പ് ക്യാമ്പസിൽ ബിരുദധാരികൾക്ക് ഓറിയൻ്റേഷൻ ക്ലാസ്

INFO

കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്നോളജിയിൽ (ഐ.എം.റ്റി) ജൂലൈ 25ന് രാവിലെ ഒമ്പത് മുതൽ ഓറിയൻ്റേഷൻ ക്ലാസ് നടത്തും. വിദേശ തൊഴിലവസരങ്ങൾ, പഠന മേഖലകൾ, പുതുതലമുറ കോഴ്സുകൾ, എം.ബി.എ ബിരുദ വിദ്യാർത്ഥികളുടെ നൂതന തൊഴിൽ സാധ്യതകൾ, സ്പെഷ്യലൈസേഷനുകൾ, വ്യക്തിത്വ വികസന മാർ​ഗങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകളും മറ്റ് അനുബന്ധ സേവനങ്ങളും നൽകും. ബിരുദധാരികൾക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം: ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ.പി.ഒ, ആലപ്പുഴ-688003, ഫോൺ- 0477-2267602, 9188067601, 9946488075, 9747272045. വെബ്സൈറ്റ്- www.imtpunnapra.org

error: Content is protected !!