കിസാൻ സഭ പ്രതിഷേധം സംഘടിപ്പിച്ചു

തൃശൂർ: രാസവളത്തിന്റെ വർദ്ധിപ്പിച്ച വില പിൻവലിക്കുക, കാർഷിക മേഖല കുത്തകൾക്ക് അടിയറ വയ്ക്കുന്ന നയങ്ങൾ കേന്ദ്രസർക്കാർ ഉപേക്ഷിക്കുക, തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ കിസാൻ സഭ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനത്തിൽ തൃശ്ശൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കോർപ്പറേഷനു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി കെ കെ രാജേന്ദ്ര ബാബു ഉദ്ഘാടനം നിർവഹിച്ചു. പ്രതിഷേധ യോഗം അഖിലേന്ത്യ കിസ്സാൻ സഭ തൃശ്ശൂർ മണ്ഡലം പ്രസിഡണ്ട് എ.സി വർഗീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി അരവിന്ദാക്ഷൻ മാസ്റ്റർ യോഗത്തിന് സ്വാഗതം പറഞ്ഞു. കിസാൻ സഭ ജില്ലാ വൈസ് പ്രസിഡണ്ട് ഷാജു കൊണ്ടോളി, കിസാൻ സഭ കമ്മിറ്റി മെമ്പർ കെ. എസ് സന്തോഷ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. യോഗത്തിന് പി.എച്ച് നസീർ നന്ദി പറഞ്ഞു.