ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

തൃശൂർ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു തയ്യാറാക്കുന്ന ജില്ലാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഡാറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നതിനും രണ്ട് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിത്തുന്നു. പ്ലസ് ടു പാസായ ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ആറ് മാസത്തിൽ കുറയാതെയുളള ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പരിജ്ഞാനവും അഡോബ് പേജ് മേക്കർ പ്രവൃത്തിപരിചയം വേണം. താത്പര്യമുളളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 23ന് രാവിലെ 11ന് തൃശ്ശൂർ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുളള ജില്ലാ ആസൂത്രണഭവൻ കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്ലാനിംഗ് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0487 2360672