ഗൂഗിൾ പേ, യു.പി.ഐ ഇടപാടുകൾ സ്വീകരിക്കാതെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോർ

താലൂക്ക് ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിൽ ഗൂഗിൾ പേ ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ല എന്നുള്ളതാണ് സത്യം

1357034-mon-15

ആലത്തൂർ:ആലത്തൂർ താലൂക്ക് ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിൽ ഗൂഗിൾ പേ ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ല എന്നുള്ളതാണ് സത്യം. സാധാരണക്കാർ കൂടുതലായും ആശ്രയിക്കുന്നത് ഈ ആലത്തൂരിലെ താലൂക്ക് ആശുപത്രിയാണ്. എന്നിട്ടുപോലും ഒരു ഗൂഗിൾ പേ, യു.പി.ഐ സംവിധാനം ഇവിടെ എത്തിയിട്ടില്ല. രാത്രികാലങ്ങളിലോ അത്യാവശ്യഘട്ടങ്ങളിലോ കൈയിൽ പൈസ ഇല്ലാതെ ഇവിടെ എത്തിയാൽ തിരിച്ചുപോകേണ്ട അവസ്ഥയാണ്. ബന്ധപ്പെട്ട അധികൃതർ ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാരുടെയും അഭ്യർത്ഥന.

error: Content is protected !!