കളക്ടറുടെ മുന്നറിയിപ്പില്‍ വിരണ്ടു; നഗരത്തിലെ കുഴികള്‍ മൂടുന്നു
തൃശൂരിൽ റോഡിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്കെതിരെ ജില്ലാ കളക്ടർ തീരുമാനം എടുത്തു. കരാറുകാർ റോഡുകൾ നികത്താനാരംഭിച്ച്, നികത്തൽ നടപടികൾ വേഗത്തിലാക്കുന്നുവെങ്കിലും, ജനങ്ങൾ ഇപ്പോഴും പ്രശ്നങ്ങളിൽ ദുരിതം അനുഭവിക്കുന്നതായി കാണുന്നു. കേസ് ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കാനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

തൃശൂർ: റോഡിലെ കുഴികള്‍മൂലം ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെ കളക്ടറുടെ മുന്നറിയിപ്പ് ഫലംകണ്ടു.
നഗരത്തിലെ റോഡുകളിലെ കുഴികള്‍ തിടുക്കത്തില്‍ നികത്തി കരാറുകാർ.
കഴിഞ്ഞ ശനിയാഴ്ചയാണ് റോഡിലെ കുഴികളില്‍ വീണ് അപകടം ഉണ്ടായാല്‍ ഉദ്യോഗസ്ഥർക്കെതിരേയും കരാറുകാർക്കെതിരേയും ദുരന്തനിവാരണനിയമം 2005 ലെ സെക്ഷൻ 51 (ബി) പ്രകാരം നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടത്. ഇതേത്തുടർന്നാണ് നഗരത്തിലെ ഉള്‍പ്പെടെ ഉള്ള റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നികത്താൻ ആരംഭിച്ചത്.
എന്നാല്‍ നികത്തലിനു മണിക്കൂറുകള്‍മാത്രമേ ആയുസുള്ളൂ എന്നതിനാല്‍ ഇനി ആരോടു പരാതി പറയുമെന്നറിയാതെ ജനം ദുരിതയാത്ര തുടരുന്നു.