നീറ്റ് യുജി 2025 കൗണ്‍സിലിങ്: ഒന്നാം റൗണ്ട് രജിസ്ട്രേഷൻ നടപടികള്‍ ആരംഭിച്ചു

നീറ്റ് യുജി 2025 കൗണ്‍സലിങ്ങിന്റെ ഒന്നാം റൗണ്ടിനായുള്ള രജിസ്ട്രേഷൻ നടപടികള്‍ ആരംഭിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവർക്ക് ഔദ്യോഗിക വെബ്സൈറ്റായ mcc.nic.in സന്ദർശിച്ച് കൗണ്‍സലിങ്ങിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൗണ്‍സലിങ് നാല് റൗണ്ടുകളിലായാണ് നടത്തുക. നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി, പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങളും ശനി, ഞായർ, പൊതു അവധി ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങളായി കണക്കാക്കണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.