സീറ്റ് ഒഴിവ്
എറിയാട് ഗവ. ഐ.ടി.ഐ യിലെ 2025 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഡ്രാഫ്റ്റ്സ്മാൻ സിവിൽ (രണ്ട് വർഷം), കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( ഒരു വർഷം) എന്നീ ട്രേഡുകളിലേക്ക് പെൺകുട്ടികളുടെ സംവരണ സീറ്റിലേക്ക് ഏതാനും ഒഴിവ്. പ്രവേശനം നേടാൻ താത്പര്യമുള്ള എല്ലാവിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കും ഓഫ് ലൈനായി അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ളവർ ജൂലൈ 29ന് രാവിലെ 10 മുതൽ ഓഗസ്റ്റ് രണ്ടിന് വൈകിട്ട് മൂന്ന് വരെ അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർകാർഡ് എന്നിവയുടെ പകർപ്പുമായി നേരിട്ട് ഓഫീസിൽ ഹാജരായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫീസ് 100/- രൂപ. മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും ഇപ്പോൾ നേരിട്ട് ഓഫ് ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2804320.