പരാതി പരിഹാര സെൽ

ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയിലെ പരാതി പരിഹാര സെല്ലിന്റെ യോഗം ജൂലൈ 29 ചൊവ്വാഴ്ച സൂപ്രണ്ടിൻ്റെ ഓഫീസിൽ വെച്ച് ചേരും. തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരുടെ പരാതികൾ ജൂലൈ 29ന് മുൻപായി പരാതിപ്പെട്ടിയിൽ നിക്ഷേപിക്കുകയോ പ്രവൃത്തി സമയങ്ങളിൽ സൂപ്രണ്ടിനെ നേരിട്ട് ഏൽപ്പിക്കുകയോ ചെയാം.