ഇടുക്കി, വയനാട് ജില്ലകളിൽ ഡപ്യൂട്ടി കളക്ടർ തസ്തിക അനുവദിച്ചത് സ്വാഗതാർഹം : ജോയിൻ്റ് കൗൺസിൽ

WhatsApp Image 2025-07-25 at 7.01.11 PM

തൃശൂർ: പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ഉൾകൊള്ളുന്ന വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിനു നേതൃത്വം നൽകുന്നതിനു കഴിയുംവിധം 2 ഡപ്യൂട്ടി കളക്ടർ തസ്തികകൾ സൃഷ്ടിക്കാനുള്ള മന്ത്രി സഭാ തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ട് ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. തൃശൂർ താലൂക്കിനു മുന്നിൽ നടത്തിയ പ്രകടനവും പൊതുയോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. ഹരീഷ് കുമാറിന്റെ അധ്യക്ഷതയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ധനുഷ് പി, ജില്ല സെക്രട്ടേറിയറ്റ് മെമ്പർ സുബിൻ ടി. ജി, ടൗൺ മേഖല സെക്രട്ടറി രജിത് പി.ജി, ടൗൺ മേഖലാ വനിതാ സെക്രട്ടറി ലിജി എന്നിവർ സംസാരിച്ചു.
ചാലക്കുടി താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ വി. വി. ഹാപ്പി ഉദ്ഘാടനം ചെയ്തു . മേഖല പ്രസിഡന്റ് കെ. ജി. സിനി, സെക്രട്ടറി അനിൽകുമാർ, KRDSA താലൂക്ക് പ്രസിഡന്റ് ഇ.കെ. റീമ, ജില്ലാ കമ്മിറ്റിയംഗം കെ. സി തോമസ്, ജില്ലാ കൗൺസിൽ അംഗം ജിഷി പി.പി. എന്നിവർ നേതൃത്വം നൽകി.
അയ്യന്തോൾ മേഖലയിൽ കളക്ട്രേറ്റിനു മുന്നിൽ നടത്തിയ പ്രകടനം ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവും കെ.ആർ.ഡി.എസ്.എ ജില്ലാ സെക്രട്ടറിയുമായ സ : എ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു . KRDSA സംസ്ഥാന സെക്രട്ടറി സ:വി.എച്ച് ബാലമുരളി അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ മേഖല സെക്രട്ടറി നിതിൻ ഒ. ചന്ദ്രൻ, KRDSA മേഖലാ സെക്രട്ടറി കീരൻ, മേഖലാ പ്രസിഡന്റ് സൗമ്യ എന്നിവർ സംസാരിച്ചു. പ്രകടനത്തിൽ മേഖലയിൽ നിന്നും നിരവധി സഖാക്കൾ പങ്കെടുത്തു.
ചാവക്കാട് മേഖലയിൽ മേഖല പ്രസിഡന്റ്‌ എം. സി അജീഷ്കുമാർന്റെ അധ്യക്ഷതയിൽ ജില്ല സെക്രട്ടേറിയറ്റ് അംഗമായ വി. വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല കൗൺസിൽ അംഗം രമേശ്‌ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നൗഷാദ് സ്വാഗതം ആശംസിക്കുകയും രാഖി സി. ആർ യോഗത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെനേതൃത്വത്തിൽ പ്രകടനവും യോഗവും നടന്നു. സഖാവ് ഇ. ജി റാണി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല കമ്മിറ്റി അംഗം സഖാവ് പി.കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി മനോജ്കുമാർ പി.ബി സ്വാഗതവും, ജില്ലാ കൗൺസിൽ അംഗം കണ്ണൻ ജി അഭിവാദ്യങ്ങളും അർപ്പിച്ച് സംസാരിച്ചു. മേഖല ജോയിൻ്റ് സെക്രട്ടറി സവിത പി.സി നന്ദി പറഞ്ഞു. സഖാക്കൾ ആശ ഇ.എ, വിദ്യചന്ദ്രൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ചാലക്കുടി താലൂക്കിനു മുന്നിൽ നടന്ന പ്രകടനത്തിൽ സംസ്ഥാന വൈസ് ചെയർപേഴ്സൻ വി.വി. ഹാപ്പി , തൃശൂർ കളക്ട്രേറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം എ.എം. നൗഷാദ്, ചാവക്കാട് മേഖലയിൽ വി.വി. പ്രസാദ്, കുന്ദംകുളം മേഖലയിൽ സജിത്ത് കെ.എസ്.ഇരിങ്ങാലക്കുടയിൽ
സ. പി.കെ ഉണ്ണികൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. കുന്നംകുളം മേഖലയിൽ പ്രകടനം നടത്തി മേഖല ട്രഷറർ പ്രവീൺ ജോബ് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല സെക്രട്ടറി സജിത്ത് കെ.എസ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

error: Content is protected !!