ചൂണ്ടലിൽ സ്വകാര്യബസ് മറിഞ്ഞ് അപകടം: സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർത്തു, 5 പേർക്ക് പരിക്ക്

KKM

തൃശൂർ: കുന്നംകുളത്ത് സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. കുന്നംകുളം ചൂണ്ടലിൽ നിയന്ത്രണംവിട്ടാണ് ബസ് മറിഞ്ഞത്. വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിനായക ബസ് ആണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർന്നതിനു ശേഷം മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

error: Content is protected !!