കോർപ്പറേഷൻ മാലിന്യ സംസ്കരണത്തിന് രണ്ട് വാഹനങ്ങൾ കൂടി

തൃശൂർ: കോര്‍പ്പറേഷന്‍റെ മാലിന്യ സംസ്കരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ രണ്ട് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മേയര്‍ എം. കെ. വർഗ്ഗീസ് നിർവ്വഹിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ മാലിന്യസംസ്കരണത്തെ ഇന്‍ഡോര്‍ സിറ്റിക്കൊപ്പം എത്താന്‍ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി 2025ലെ ജി.എഫ്.സി റേറ്റിംഗ് ലഭിക്കുകയും, റാങ്കിംഗില്‍ രാജ്യത്ത് 333-ാം സ്ഥാനത്ത് നിന്നും 58-ാം സ്ഥാനത്തേയ്ക്ക് മൂന്നേറുകയും ചെയ്തു. ഇത് നിലനിര്‍ത്തി പോകേണ്ടതും ശക്തപ്പെടുത്തേണ്ടതും കോര്‍പ്പറേഷന്‍റെ കടമയാണെന്ന് മേയർ പറഞ്ഞു. മാലിന്യ സംസ്കരണത്തിനായി രണ്ട് വാഹനങ്ങള്‍ കോര്‍പ്പറേഷന്‍ സജ്ജമാക്കിയിരിക്കുന്നതായും മേയർ അറിയിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി സെക്രട്ടറി ഷിബു.വി.പി അരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.