റസ്ളിംഗ് ചാമ്പ്യൻഷിപ്പ് 27ന്

തൃശൂർ: ജില്ലാ റസ്ളിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ റസ്ളിംഗ് ചാമ്പ്യൻഷിപ്പ് 27ന് കാലത്ത് മുതൽ തൃശൂർ വി.കെ.എൻ.ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വിവിധ ക്ലബ്ബുകളിൽ നിന്നായി നാനൂറ് താരങ്ങൾ പങ്കെടുക്കും. വിദ്യാർത്ഥി കളടങ്ങുന്ന പത്ത് വിഭാഗങ്ങളിലായിരിക്കും മത്സരമെന്ന്അ സോസിയേഷൻ സെക്രട്ടറി ബബിൽ നാഥ് പി.ജി, സംഘാടക സമിതി ചെയർമാൻ അഡ്വ. സി.ടി. ജോഫി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.