നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി

ഉത്തരവ് പങ്കുവെച്ച് കാന്തപുരം അബൂബക്കർ മുസ്ള്യാർ
ജയിൽ മോചനത്തിൽ ചർച്ച തുടരും

Nimisha Priya

കോഴിക്കോട്: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി. വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച ഉത്തരവ് കാന്തപുരം എ.പി അബൂബക്കർ മുസ്ള്യാർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.എന്നാൽ ഉടൻ മോചിതയാകില്ല. ശിക്ഷാ ഇളവിന്റെ കാര്യത്തിൽ ചർച്ച തുടരും. നേരത്തെ വധശിക്ഷ നടപ്പിലാക്കാൻ ഈ മാസം 16ന് തീരുമാനിച്ചിരുന്നു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് നമിഷ പ്രിയയുടെ കേസിൽ അടിയന്തര യോഗം ചേർന്നിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ രണ്ട് ദിവസത്തിനുള്ളില്‍ നടക്കാനിരിക്കേ, യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരം സംസാരിക്കുകയായിരുന്നു. പിന്നീട് വധശിക്ഷ താൽക്കാലികമായി മാറ്റിവച്ചിരുന്നു. ഇതേ ചൊല്ലി വിവാദങ്ങൾ ഇപ്പോഴും ഉയരുന്നതിനിടെയാണ് വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് കാന്തപുരം തന്നെ പങ്കുവെക്കുന്നത്. മോചനമടക്കമുള്ള കാര്യങ്ങളിൽ ഇനിയും ചർച്ച നടക്കേണ്ടതുണ്ട്. അത് തുടരുമെന്ന് കാന്തപുരം എ.പി അബൂബക്കർ അറിയിച്ചു. അതേ സമയം, നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ കത്ത് പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി. ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്. നേരത്തേയും, സഹോദരൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.

error: Content is protected !!