ഹൈ മാസ്റ്റ് ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്തു

തൃശൂർ കോർപറേഷനിലെ രണ്ട് ഡിവിഷനുകളിൽ ഹൈ മാസ്റ്റ് ലൈറ്റുകൾ തെളിഞ്ഞു. ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു.
ഒല്ലൂർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് രണ്ട് ഡിവിഷനുകളിലും ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
പനമുക്ക് 43 ഡിവിഷനിൽ കണിമംഗലം പാടത്തും കാണിക്ക മാതാ പള്ളിയുടെ മുന്നിലുമായി രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്വിച്ച് ഓൺ ചെയ്തത്. ഡിവിഷൻ കൗൺസിലർ എ. ആർ രാഹുൽ നാഥ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചിയ്യാരം സൗത്ത് 32 ഡിവിഷനിൽ വാക്കിങ് സ്ടീറ്റിലും, മാധവപുരം ജംഗ്ഷനിലും സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകളാണ് സ്വിച്ച് ഓൺ ചെയ്തത്. ഡിവിഷൻ കൗൺസിലർ ലിംന മനോജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശ വാസികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു