71 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

FILM AWARD

71 -ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു.. ക്രിസ്റ്റോ ടോമി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഉർവശിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശിയും സ്വന്തമാക്കി. പാർക്കിങ്ങാണ് മികച്ച തമിഴ് സിനിമ. പിയൂഷ് ഠാക്കൂറിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിക്ക് ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിക്കും ലഭിച്ചു. മികച്ച മലയാള സഹനടനുള്ള വിജയരാഘവന് ലഭിച്ചു.

മികച്ച ഫീച്ചർ സിനിമ 12 ത്ത് ഫെയില്‍ എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച കലാസംവിധാനത്തിനുള്ള പുരസ്കാരം 2018- എവരി വൺ ഈസ് എ ഹീറോ എന്ന ചിത്രത്തിനാണ്. മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റര്‍ മിഥുന്‍ മുരളിക്കാണ്. മികച്ച ഡോക്യുമെന്ററി പുരസ്കാരം ഗോഡ് വൾച്ചർ ആൻഡ് ഹ്യൂമൻ എന്ന ചിത്രത്തിനാണ്. കഥൽ ആണ് മികച്ച ഹിന്ദി സിനിമ. ഫീച്ചർ വിഭാഗത്തിൽ ജി.വി പ്രകാശ് കുമാറിനാണ് മികച്ച സംഗീത സംവിധായക പുരസ്കാരം. വാതി എന്ന ചിത്രത്തിനാണ് പുരസ്കാരം. മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന് ലഭിച്ചു.

error: Content is protected !!