ഊതിക്കുന്നതിനു മുൻപ് റീഡിംഗ് പൂജ്യത്തിലാണെന്ന് ഉറപ്പുവരുത്തണം; പോലീസിനു നിര്‍ദേശവുമായി കോടതി
ഉപകരണം വ്യക്തികളില്‍ ഉപയോഗിക്കുന്നതിനു മുന്നോടിയായി വായുവില്‍ 'എയര്‍ ബ്ലാങ്ക് ടെസ്റ്റ്' നടത്തി പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തുടര്‍ന്ന് റീഡിംഗ് പൂജ്യമാക്കിയശേഷം വേണം അടുത്ത പരിശോധന നടത്താന്‍. അല്ലാത്തപക്ഷം മദ്യപിച്ചു വാഹനമോടിച്ചവരില്‍ നടത്തുന്ന പരിശോധന ആധികാരികമാകില്ലെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ വ്യക്തമാക്കി.