LOCAL NEWS

കർക്കടകവാവ് ബലിതർപ്പണം: കനത്ത സുരക്ഷയൊരുക്കി തൃശൂർ റൂറൽ പൊലീസ്

തൃശൂർ റൂറൽ പൊലീസ് കർക്കടകവാമിലെ ബലിതർപ്പണത്തിന് കനത്ത സുരക്ഷ ഒരുക്കുന്നുണ്ട്. 87 കേന്ദ്രങ്ങളിൽ 500 പൊലീസുകാർ വിന്യസിക്കായിരിക്കുകയിൽ, ആരാധന സ്ഥലങ്ങളിൽ നിരീക്ഷണവും പട്രോളിങ്ങും നടക്കും. വനിതാ പൊലീസിന് പ്രത്യേക സംഘങ്ങൾ ഉണ്ടാവും, നിർദോഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക ശ്രദ്ധ നൽകപ്പെടും.

കളക്ടറുടെ മുന്നറിയിപ്പില്‍ വിരണ്ടു; നഗരത്തിലെ കുഴികള്‍ മൂടുന്നു

തൃശൂരിൽ റോഡിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്കെതിരെ ജില്ലാ കളക്ടർ തീരുമാനം എടുത്തു. കരാറുകാർ റോഡുകൾ നികത്താനാരംഭിച്ച്, നികത്തൽ നടപടികൾ വേഗത്തിലാക്കുന്നുവെങ്കിലും, ജനങ്ങൾ ഇപ്പോഴും പ്രശ്നങ്ങളിൽ ദുരിതം അനുഭവിക്കുന്നതായി കാണുന്നു. കേസ് ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കാനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

ഒരപ്പൻപാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

പീച്ചി മലയോര ഹൈവേയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്, എന്നാൽ കാറിന്റെ ഡ്രൈവർക്ക് ഗുരുതരമല്ല. രണ്ടു പേരെയും ആംബുലൻസിൽ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു. സ്ഥലത്തെ പൊലീസ് സ്ഥാപന നടപടികൾ സ്വീകരിച്ചുവരികയാണ്.

കര്‍ക്കടകവാവ്: പഞ്ചവടി കടപ്പുറത്ത് വിപുലമായ സജ്ജീകരണം

നാളെ പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിക്കും.

മരണങ്ങൾ സംഭവച്ചിട്ടും അധികൃതർ തുടരുന്ന മൗനം ക്രൂരത: അഡ്വ. ജോസഫ് ടാജറ്റ്

റോഡപകടങ്ങളും മരണങ്ങളും തുടർന്നിട്ടും ജില്ലാ ഭരണകൂടത്തിന്റേയും മേയറുയുടേയും മൗനം തികച്ചും ക്രൂരതയാണെന്ന് ഡിസിസി പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ജില്ലാ കളക്ടറുടെ മൂക്കിന് താഴെയാണ് ഏബൽ ചാക്കോ എന്ന യുവാവ് മരണപ്പെട്ടത്,

പ്രകൃതിയുടെ പ്രാണവായുവായി പുഴയെ സംരക്ഷിക്കണം

പ്രകൃതിയും സമൂഹവും തമ്മിലുള്ള സഹവർത്തിത്വത്തിന് ഉജ്ജ്വല മാതൃകയായി മാറി. ചക്കംകണ്ടം പുഴയുടെ ഹൃദയതാളം കേട്ടുപോലെയുള്ള ജനപ്രതികരണമാണ് അവിടെ ഉണ്ടായത്. പൗരാവകാശ വേദി ചക്കംകണ്ടത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ മുഖ്യപ്രഭാഷണം നടത്തി സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു

ഓണത്തിന് പച്ചക്കറികളും പൂക്കളുമെത്തിക്കാൻ കുടുംബശ്രീ

പാലക്കാട് : ഓണത്തിന് സദ്യയൊരുക്കാൻ വിഷരഹിത പച്ചക്കറികളും പൂക്കളമൊരുക്കാൻ പൂക്കളും വിപണിയിലെത്തിക്കാനൊരുങ്ങി കുടുംബശ്രീ. ഇതിനായി ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികൾ തുടങ്ങി. കാർഷികമേഖലയിലേക്കാവശ്യമായ നടീൽവസ്തുക്കളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ജൈവികപ്ലാന്റ് നഴ്സറികളെ ശാക്തീകരിക്കയും പദ്ധതിയുടെ ലക്ഷ്യമാണ്.
‘ഓണക്കനി’യിൽ ജില്ലയിലാകെ 328.5 ഏക്കറിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. ‘നിറപ്പൊലിമ’യിൽ 25.3 ഏക്കറിൽ പൂക്കൃഷിയും തുടങ്ങി. 190 സംഘകൃഷി ഗ്രൂപ്പുകളാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 57 കുടുംബശ്രീ സിഡിഎസുകളിൽ കൃഷിയാരംഭിച്ചു. പച്ചക്കറിക്കും ചെണ്ടുമല്ലിക്കുമൊപ്പം 10 സംഘകൃഷി ഗ്രൂപ്പുകൾ കുറ്റിമുല്ലക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. കൃഷിചെയ്തുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഓണച്ചന്തകളിലും നാട്ടുചന്തകളിലും വെജിറ്റബിൾ കിയോസ്കുകൾ വഴിയും വിപണനംചെയ്യാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാതായത്തോടെ നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയത്. മൃതദേഹം പോസ്റ്റുമോട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുൻപാണ് അട്ടപ്പാടിയിൽ മല്ലൻ എന്ന ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നത്.

പീച്ചി ഡാം ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും

പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ 4 ഷട്ടറുകളും നിലവില്‍ 4 ഇഞ്ച് (10 സെ.മി) തുറന്നിട്ടുള്ളത് ജൂലൈ 22ന് രാവിലെ 8 മണി മുതല്‍ ഘട്ടം ഘട്ടമായി 8 ഇഞ്ച് (20 സെ.മി) ആക്കി ഉയര്‍ത്തുന്നു. ഇത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീ മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പീച്ചി ഡാം അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

വടക്കാഞ്ചേരി പട്ടയമേള 26ന്

വടക്കാഞ്ചേരി: നിയോജകമണ്ഡലം തല പട്ടയമേള 26ന് വൈകിട്ട് അഞ്ചിന് വരടിയം ജിയുപി സ്കൂള്‍ അങ്കണത്തില്‍ റവന്യുമന്ത്രി കെ.രാജൻ ഉദ്ഘാടനംചെയ്യും. സേവ്യർ...

error: Content is protected !!