Year: 2025

കര്‍ക്കടകവാവ്: പഞ്ചവടി കടപ്പുറത്ത് വിപുലമായ സജ്ജീകരണം

നാളെ പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ ബലിതര്‍പ്പണചടങ്ങുകള്‍ ആരംഭിക്കും.

മരണങ്ങൾ സംഭവച്ചിട്ടും അധികൃതർ തുടരുന്ന മൗനം ക്രൂരത: അഡ്വ. ജോസഫ് ടാജറ്റ്

റോഡപകടങ്ങളും മരണങ്ങളും തുടർന്നിട്ടും ജില്ലാ ഭരണകൂടത്തിന്റേയും മേയറുയുടേയും മൗനം തികച്ചും ക്രൂരതയാണെന്ന് ഡിസിസി പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ജില്ലാ കളക്ടറുടെ മൂക്കിന് താഴെയാണ് ഏബൽ ചാക്കോ എന്ന യുവാവ് മരണപ്പെട്ടത്,

പ്രകൃതിയുടെ പ്രാണവായുവായി പുഴയെ സംരക്ഷിക്കണം

പ്രകൃതിയും സമൂഹവും തമ്മിലുള്ള സഹവർത്തിത്വത്തിന് ഉജ്ജ്വല മാതൃകയായി മാറി. ചക്കംകണ്ടം പുഴയുടെ ഹൃദയതാളം കേട്ടുപോലെയുള്ള ജനപ്രതികരണമാണ് അവിടെ ഉണ്ടായത്. പൗരാവകാശ വേദി ചക്കംകണ്ടത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ മുഖ്യപ്രഭാഷണം നടത്തി സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു

ഓണത്തിന് പച്ചക്കറികളും പൂക്കളുമെത്തിക്കാൻ കുടുംബശ്രീ

പാലക്കാട് : ഓണത്തിന് സദ്യയൊരുക്കാൻ വിഷരഹിത പച്ചക്കറികളും പൂക്കളമൊരുക്കാൻ പൂക്കളും വിപണിയിലെത്തിക്കാനൊരുങ്ങി കുടുംബശ്രീ. ഇതിനായി ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികൾ തുടങ്ങി. കാർഷികമേഖലയിലേക്കാവശ്യമായ നടീൽവസ്തുക്കളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ജൈവികപ്ലാന്റ് നഴ്സറികളെ ശാക്തീകരിക്കയും പദ്ധതിയുടെ ലക്ഷ്യമാണ്.
‘ഓണക്കനി’യിൽ ജില്ലയിലാകെ 328.5 ഏക്കറിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. ‘നിറപ്പൊലിമ’യിൽ 25.3 ഏക്കറിൽ പൂക്കൃഷിയും തുടങ്ങി. 190 സംഘകൃഷി ഗ്രൂപ്പുകളാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 57 കുടുംബശ്രീ സിഡിഎസുകളിൽ കൃഷിയാരംഭിച്ചു. പച്ചക്കറിക്കും ചെണ്ടുമല്ലിക്കുമൊപ്പം 10 സംഘകൃഷി ഗ്രൂപ്പുകൾ കുറ്റിമുല്ലക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. കൃഷിചെയ്തുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഓണച്ചന്തകളിലും നാട്ടുചന്തകളിലും വെജിറ്റബിൾ കിയോസ്കുകൾ വഴിയും വിപണനംചെയ്യാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

പാൻ കാര്‍ഡിന്‍റെ പേരില്‍ വൻ തട്ടിപ്പ്മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാർ

പാൻ കാർഡിന്‍റെ പേരില്‍ നടക്കുന്ന പുതിയ ഓണ്‍ലൈൻ തട്ടിപ്പിനെക്കുറിച്ച്‌ മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. നവീകരിച്ച 'പാൻ 2.0' കാർഡുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ് ഇമെയിലുകളെക്കുറിച്ചാണ് കേന്ദ്ര സർക്കാർ നികുതിദായകർക്ക് മുന്നറിയിപ്പ് നല്‍കിയത്. പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടില്ലെന്നും അത്തരം ഇമെയിലുകള്‍ പൂർണ്ണമായും വ്യാജമാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

വി.എസിന്റെ വിലാപയാത്രയ്ക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക ബസ്

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

അട്ടപ്പാടി ചീരങ്കടവ് രാജീവ് കോളനിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാതായത്തോടെ നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയത്. മൃതദേഹം പോസ്റ്റുമോട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുൻപാണ് അട്ടപ്പാടിയിൽ മല്ലൻ എന്ന ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നത്.

വി.എസിനെതിരെ അധിക്ഷേപ പോസ്റ്റിട്ട അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട അധ്യാപകൻ കസ്റ്റഡിയിൽ. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂർ പൊലീസ്...

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

തൃശൂർ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു തയ്യാറാക്കുന്ന ജില്ലാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഡാറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നതിനും രണ്ട്...

കോടതിമുറ്റത്തു നിന്ന് ആശുപത്രിയിലെത്തി കുഞ്ഞിന് ജന്മം നൽകി സി.പി.ഒ ശ്രീലക്ഷ്മി

പ്രസവാവധിപോലും ദീർഘിപ്പിച്ച് കോടതിയിലെത്തിയ വനിതാ സിവിൽ പോലീസ് ഓഫീസർ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആൺകുഞ്ഞിനു ജന്മം നൽകി. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മ്‌മിയാണു പ്രസവിച്ചത്

error: Content is protected !!